28 June 2024 Friday

ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു

ckmnews



ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. സംഘാടകരായ ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ പ്രഖ്യാപിച്ച പട്ടികയിലെ വിജയിയെ പ്രഖ്യാപിക്കുക ഒക്ടോബർ 30നാണ്. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, കിലിയൻ എംബാപ്പെ തുടങ്ങിയവർ പട്ടികയിലുണ്ട്. ഏഴു തവണ ബാലൻദ്യോർ ജേതാവായ മെസിക്ക് തന്നെയാണ് ഇത്തവണയും സാധ്യത.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്നു പ്രധാന കിരീടങ്ങൾ നേടിയ ഹാളണ്ട് സാധ്യതയിൽ മുമ്പിലാണ്. 20 വർഷത്തിനിടെ ആദ്യമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടം പിടിച്ചില്ല. വനിതാ പട്ടികയിൽ ലോകകപ്പ് ജേത്രി ഐറ്റാന ബോൻമാടി, ഗോൾഡൻ ബൂട്ട് ജേത്രി ഹിനാത മിയാസവ , കൊളംബിയൻ സെൻസേഷൻ ലിൻഡോ കൈസെഡോ എന്നിവർക്കാണ് സാധ്യതയുള്ളതായി വിലയിരുത്തുന്നത്.