28 June 2024 Friday

ഡാനിയല്ലെ മക്ഗഹേ; രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് പോരാട്ടത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

ckmnews



രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് പോരാട്ടത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ താരമായി ഡാനിയല്ലെ മക്ഗഹേ. വനിത ട്വന്റി20 ക്രിക്കറ്റില്‍ കാനഡക്ക് വേണ്ടിയാണ് ഡാനിയല്ലെ കളിക്കളത്തിലിറങ്ങുന്നത്. 29കാരിയായ മക്ഗഹേ ഓപണിങ് ബാറ്ററാണ്.


അടുത്ത വര്‍ഷം ബംഗ്ലാദേശില്‍ നടക്കുന്ന വനിത ട്വന്റി20 ക്രിക്കറ്റ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലാണ് ഡാനിയല്ലെ കാനഡ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മത്സരത്തിനിറങ്ങാന്‍ അനുവദിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ഡാനിയല്ലെ രാജ്യാന്തര മത്സരങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നത്.