28 June 2024 Friday

പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി നീരജ് ചോപ്ര

ckmnews



2024 ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യയുടെ സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 88.77 മീറ്റർ താണ്ടിയാണ് താരം യോഗ്യത നേടിയത്. 85.50 മീറ്ററായിരുന്നു പാരീസ് ഗെയിംസിന്റെ യോഗ്യതാ മാർക്ക്. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഇത് മറികടക്കുകയായിരുന്നു. അതേസമയം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ നീരജ്ഫൈ നലിൽ പ്രവേശിച്ചു.

ഹംഗറിലെ ബുഡാപെസ്റ്റിലാണ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 11.45ന് മത്സരം ആരംഭിക്കും. നീരജിന് പുറമേ കിഷോർ കുമാർ ജെന, ഡി.പി മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡലായിരുന്നു അത്.