28 June 2024 Friday

സഞ്ജു ഏഷ്യ കപ്പിനില്ല; ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും തിലക് വര്‍മയും ടീമില്‍

ckmnews



 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണില്ല. ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും തിലക് വര്‍മയും ടീമില്‍. സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്തിയാണ് 17 അംഗ ടീമിനെ  പ്രഖ്യാപിച്ചത്. സഞ്ജുവിനെ ബാക്കപ് വിക്കറ്റ് കീപ്പറാക്കാനും തീരുമാനിച്ചു. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, അക്സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ.