28 June 2024 Friday

ലോക അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

ckmnews


ലോക അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്‌റ്റിൽ ഇന്നുമുതൽ ലോകത്തെ ഏറ്റവും മികച്ച അത്‌ലറ്റുകൾ തമ്മിൽ മത്സരം നടക്കും. 200 രാജ്യങ്ങളിൽ നിന്നായി 2000 അത്‌ലറ്റുകൾ ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിനായി ബുഡാപെസ്‌റ്റിൽ എത്തും. 19-ാംപതിപ്പാണിത്‌. ആദ്യദിനം നാല്‌ ഫൈനലുകൾ ആണ് നടക്കുക .

പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തോടെയാണ്‌ ബുഡാപെസ്‌റ്റിൽ ട്രാക്കുണരുക. നിലവിലെ ചാമ്പ്യൻ തൊഷികാസു യമാനിഷി ഉൾപ്പെടെ മത്സരിക്കാനുണ്ട്‌. പുരുഷ ഷോട്ട്‌പുട്ട്‌, വനിതാ 10000 മീറ്റർ, 4–-400 മീറ്റർ മിക്സ്‌ഡ്‌ റിലേ എന്നിവയും ഇന്ന്‌ നടക്കും. മീറ്റിന്റെ 100 മീറ്റർ ഓട്ടത്തിന്റെ ഹീറ്റ്‌സ്‌ ഇന്നാണ്‌, ഫൈനൽ നാളെ. വനിതാ ഫൈനൽ തിങ്കളാഴ്‌ച നടക്കും.

കഴിഞ്ഞ വർഷം അമേരിക്കയിലെ ഒറിഗോണിൽ നടന്ന ലോക മീറ്റിൽ 13 സ്വർണവുമായിഅമേരിക്കയായിരുന്നു ഒന്നാമത്‌. എത്യോപ്യക്ക്‌ നാല്‌ സ്വർണം കിട്ടി. ജമൈക്കയ്‌ക്ക്‌ രണ്ട്‌ സ്വർണവും.അമേരിക്കയ്‌ക്കാണ്‌ ഇത്തവണത്തെയും മികച്ച ടീം.