28 June 2024 Friday

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ്; അൽ നസറിന് കിരീടം

ckmnews


അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അൽ നസറിന് കിരീടം. 2-1 നാണ് അൽ ഹിലാലിനെ തോപിച്ചത്. ക്രിസ്റ്റിയാനോ റൊണൾഡോയുടെ മികവിലാണ് ഈ ചരിത്രനേട്ടം. മത്സരത്തിൽ ക്രിസ്റ്റിയാനോ ഇരട്ട ഗോളാണഅ നേടിയത്. എക്‌സ്ട്രാ ടൈമിലാണ് റൊണാൾഡോ വിജയ ഗോൾ നേടിയത്.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ക്രിസ്റ്റിയാനോയ്ക്കാണ് ഗോൾഡൻ ബൂട്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അൽ നസർ താരമായി ഇതോടെ റൊണാൾഡോ. ഈ മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുൽ ഹെഡഡ് ഗോൾ സ്വന്തമാക്കുന്ന കളിക്കാരനായി ഇതോടെ ക്രിസ്റ്റിയാനോ. ഗേർഡ് മുള്ളറെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ മിന്നും നേട്ടം സ്വന്തമാക്കിയത്.