28 June 2024 Friday

ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ; ജപ്പാനെ തകര്‍ത്തത് എതിരില്ലാത്ത 5 ഗോളുകള്‍ക്ക്

ckmnews


എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തുകൊണ്ട് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ (2023) ഫൈനലിലെത്തി. സെമിയില്‍ ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്‍പ്രീത് സിങ്, സുമിത്, കാര്‍ത്തി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാന്‍ ഇന്ത്യയെ സമനിലയില്‍ തളച്ചിരുന്നു. മലേഷ്യയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഞായറാഴ്ച രാത്രി 8.30 നാണ് ഇന്ത്യയുടെ മലേഷ്യയ്‌ക്കെതിരായ ഫൈനല്‍. മലയാളി താരം പി.ആര്‍. ശ്രീജേഷ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 300-ാം മത്സരം കൂടിയായിരുന്നു ഇത്.ആകാശ്ദീപ് സിങ്ങിലൂടെ മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് നേടുന്നത്. നായകന്‍ ഹര്‍മന്‍പ്രീത് 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണർ മുതലാക്കി ലീഡ് രണ്ടാക്കി ഉയര്‍ത്തി. മന്‍ദീപ് സിങ്ങിലൂടെ 30-ാം മിനിറ്റില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. അങ്ങനെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ 3-0 ന് മുന്നിലെത്തിയിരുന്നു. തുടർന്ന് 39-ാം മിനിറ്റില്‍ സുമിതും 51-ാം മിനിറ്റില്‍ കാര്‍ത്തിയും ചേർന്നാണ് ഇന്ത്യയുടെ ഗോള്‍നേട്ടം പൂര്‍ണമാക്കിയത്.