28 June 2024 Friday

ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ; 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; ആദ്യ മത്സരം 13ന് ഗോകുലത്തിനെതിരെ

ckmnews


കൊച്ചി ∙ ക്ലബ് ഫുട്ബോളിലെ എണ്ണം പറഞ്ഞ കിരീടങ്ങൾ കിട്ടാക്കനിയായ കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറാൻഡ് കപ്പ് മോഹവുമായി കൊൽക്കത്തയിലേക്ക്. 26 അംഗ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂപ്പർ താരം അഡ്രിയൻ ലൂണയ്ക്കാണു സാധ്യത. പ്രീതം കോട്ടാലും പരിഗണനയിലുണ്ട്. 

ഗ്രൂപ്പ് ‘സി’ യിൽ ബെംഗളൂരു എഫ്സി, ഗോകുലം കേരള, ഇന്ത്യൻ എയർഫോഴ്സ് ടീമുകളോടാണു ബ്ലാസ്റ്റേഴ്സ് മത്സരിക്കേണ്ടത്. 13ന് ആദ്യ മത്സരത്തിൽ ഗോകുലമാണ് എതിരാളികൾ. 10 മത്സര വിലക്കുള്ളതിനാൽ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളത്തിലുണ്ടാകില്ല. ടി.ജി.പുരുഷോത്തമനാണ് സഹപരിശീലകൻ. പ്രീ സീസൺ സൗഹൃദ മത്സരങ്ങളിലെ വിജയത്തിളക്കവുമായാണു ടീം കൊൽക്കത്തയ്ക്കു വിമാനം കയറിയത്.