28 June 2024 Friday

സൂര്യകുമാറും തിലകും തിളങ്ങി; മൂന്നാം ട്വന്‍റി 20യില്‍ ഏഴഴക് വിജയവുമായി ഇന്ത്യ

ckmnews


ഗയാന: ജീവന്‍മരണ പോരാട്ടമായി മാറിയ മൂന്നാം ട്വന്‍റി 20യില്‍ ഏഴ് വിക്കറ്റിന്‍റെ ത്രില്ലർ ജയവുമായി ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. ഇതോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് പ്രതീക്ഷ നിലനിർത്തി. സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ടും തിലക് വർമ്മയുടെ തുടർച്ചയായ മൂന്നാം ഗംഭീര ഇന്നിംഗ്സുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.