28 June 2024 Friday

വിൻഡീസിനെതിരായ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ckmnews


വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. പ്രധാന താരങ്ങളില്ലാതെ ഏകദിന പരമ്പര സ്വന്തമാക്കിയതിൻ്റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിനിറങ്ങുക. അഞ്ച് മത്സരങ്ങളാണ് ആകെ പരമ്പരയിലുള്ളത്.ഇന്ത്യൻ നിരയിൽ തിലക് വർമ അരങ്ങേറിയേക്കുമെന്നാണ് സൂചന. മധ്യനിരയിൽ ഒരു ഇടങ്കയ്യൻ ബാറ്റർ ഇന്ത്യ ഏറെക്കാലമായി തേടുന്നു. തിലങ്ക് കളിക്കുമെങ്കിൽ സഞ്ജുവിൻ്റെ സ്ഥാനം പരുങ്ങലിലാവും. ഓപ്പണിംഗിൽ ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ സഖ്യം സ്ഥാനമുറപ്പിച്ചതിനാൽ യശസ്വി ജയ്സ്വാളിന് കാത്തിരിക്കേണ്ടിവരും. ഗിൽ മൂന്നാം നമ്പറിലും യശസ്വി, കിഷനൊപ്പം ഓപ്പണിംഗിൽ കളിക്കാനും സാധ്യതയുണ്ട്. തിലകും യശസ്വിയും കളിച്ചാൽ സഞ്ജു ഉറപ്പായും പുറത്തിരിക്കും. യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവരിൽ ഒരാളേ കളിക്കൂ. രവി ബിഷ്ണോയ്ക്ക് ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാനിടയില്ല. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, മുകേഷ് കുമാർ, ഉമ്രാൻ മാലിക് എന്നിവരിൽ ഒരാൾ പുറത്തിരിക്കും.