28 June 2024 Friday

ഇന്ത്യാ-വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്

ckmnews


ഇന്ത്യാ-വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്. ഇന്ത്യക്ക് ഇന്ന് ജീവന്‍ മരണപോരാട്ടം. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കൊഹ്ലിയും കളിച്ചേക്കില്ല.

ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് ഇന്ന് മത്സരം നടക്കുക. ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട സുര്യകുമാറിന് വീണ്ടും അവസരം നല്‍കാനാണ് സാധ്യത. രണ്ടാം ഏകദിനത്തില്‍ ഒമ്പത് റണ്ണെടുത്തു പുറത്തായ സഞ്ജു സാംസന് ലോകകപ്പിന് മുന്‍പ് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസാന വേദികൂടിയാണ് ഇന്ന്. 2006 ന് ശേഷം ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പരയും നേടാനാകാത്ത വിന്‍ഡീസിന് ഇക്കുറി മികച്ച അവസരമാണ് നിലവിലുള്ളത്.