28 June 2024 Friday

സാഫ് കപ്പ് ഇന്ത്യ ചാമ്പ്യന്‍മാര്‍:വിജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ckmnews


സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശ പോരാട്ടത്തിനൊടുവില്‍ കുവൈറ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്ത്യയുടെ വിജയം. പിന്നില്‍ നിന്ന ശേഷം തഗിരികെയെത്തിയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. ആക്രമണ ഫുട്‌ബോള്‍ അഴിച്ച് വിട്ട ഇരു ടീമുകളും വിജയത്തിന് വേണ്ടി ഏറ്റവും കടുത്ത പോരാട്ടം തന്നെയാണ് ഇന്ന് കാഴ്ച്ച വെച്ചത്.


ഇന്ത്യയുടെ ഒന്‍പതാം കിരീട നേട്ടമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇത് തുടര്ചച്ചയായ രണ്ടാം ഇന്റര്‍നാഷണല്‍ കിരീട നേട്ടവുമാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ കുവൈറ്റാണ് ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ മുപ്പത്തിയെട്ടാം മിനിറ്റില്‍ ഇന്ത്യ ചാങ്‌തേയിലൂടെ തിരിച്ചു വന്നു.


നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം നേടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു വിജയം.