28 June 2024 Friday

2022-23 ചാമ്പ്യന്‍സ് ലീഗ്; മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്

ckmnews


യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

പിഎസ്ജിക്കായി ബെന്‍ഫിക്കയ്‌ക്കെതിരെ മെസി നേടിയ മനോഹര ഗോളാണ് പുരസ്‌കാരം നേടിക്കൊടുത്തത്. വോട്ടിങിലൂടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളിനുള്ള പുരസ്‌കാരം മെസിയെ തേടിയെത്തിയത്. മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പില്‍ മെസിക്ക് നറുക്ക് വീണത്.


പിഎസ്ജിയുമായുള്ള കരാര്‍ നീട്ടാതെ കരിയറില്‍ ആദ്യമായി യൂറോപ്പില്‍ നിന്ന് മാറിനിന്ന മെസി, ഇന്റര്‍ മിയാമിയില്‍ ചേരാനൊരുങ്ങുകയാണ്.