28 June 2024 Friday

ലിവർപൂൾ വിട്ട സൂപ്പർ താരം റോബർട്ടോ ഫർമീനോ ഇനി സൗദി അറേബ്യൻ ക്ലബിൽ; കരാറൊപ്പിട്ടു

ckmnews


ലിവർപൂൾ വിട്ട സൂപ്പർ താരം റോബർട്ടോ ഫർമീനോ സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടു. സൗദി പ്രൊ ലീഗ് ക്ലബായ അൽഅഹ്ലിയാണ് താരത്തെ സ്വന്തമാക്കിയത്. 2026വരെയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഫബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യൂറോപ്പിൽ പല പ്രധാന ക്ലബുകളും ഫർമിനോക്ക് ആയി വല വിരിച്ചിരുന്നുവെങ്കിലും താരം അതെല്ലാം നിരസിക്കുകയായിരുന്നു. മറ്റുള്ള ക്ലബ്ബുകളെ അപേക്ഷിച്ച് അൽ അഹ്ലിയുടെ ഓഫർ വളരെ വലുതായത് കൊണ്ടാണ് താരം അത് സ്വീകരിച്ചത്. റോബർട്ടോ ഫർമീനോ കഴിഞ്ഞ മാസം ഫ്രീഏജന്റായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഗോൾ കീപ്പർ മെൻഡിയുടെ സൈനിംഗും അൽ അഹ്ലി പൂർത്തിയാക്കിയിരുന്നു.


ക്ലബ് വേൾഡ് കപ്പ്, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് തുടങ്ങി ലിവർപൂളിനൊപ്പം 7 ട്രോഫികളാണ് റോബർട്ടോ ഫർമീനോ നേടിയിട്ടുള്ളത്. ബ്രസീലിയൻ സ്ട്രൈക്കറായ സൂപ്പർ താരം 8 വർഷമായി ലിവർപൂൾ ടീമിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്