28 June 2024 Friday

സാഫ് കപ്പ്: സെമി പ്രതീക്ഷയോടെ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ

ckmnews


ബെംഗളൂരു ∙ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 4–0ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിലെ 2–ാം മത്സരത്തിൽ ഇന്നു നേപ്പാളിനെ നേരിടും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30ന് കിക്കോഫ്. അയൽക്കാരായ നേപ്പാളിനെതിരെ വിജയമുറപ്പിച്ചാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്. ഇന്നു ജയിച്ചാൽ ഇന്ത്യയ്ക്കു സെമിഫൈനലിന് അരികിലെത്താം. കടലാസിലെ കണക്കിൽ ഇന്ത്യ നേപ്പാളിനെക്കാൾ ബഹുദൂരം മുന്നിലാണ്. 1985 മുതൽ ഇതുവരെ 23 മത്സരങ്ങൾ കളിച്ചതിൽ 16 തവണ ജയിച്ച ഇന്ത്യ 2 വട്ടമേ നേപ്പാളിനോടു തോറ്റിട്ടുള്ളൂ. മറ്റു കളികൾ സമനിലയായി. 2021 സാഫ് ചാംപ്യൻഷിപ്പിലാണ് ഇന്ത്യ ഒടുവിൽ നേപ്പാളിനെ നേരിട്ടത്; ഇന്ത്യ 3–0ന് ജയിച്ചു.

 മുൻ ഗോകുലം കോച്ച് വിൻസൻസോ ആൽബർട്ടോ അനീസെയാണ് നേപ്പാൾ പരിശീലകൻ. ആദ്യ മത്സരത്തിൽ വൈകിട്ട് 3.30ന് പാക്കിസ്ഥാനും കുവൈത്തും ഏറ്റുമുട്ടും. ഫാൻകോഡ് ആപ്പിലാണ് മത്സരസംപ്രേക്ഷണമുള്ളത്. ടെലിവിഷൻ സംപ്രേഷണമില്ല