28 June 2024 Friday

അടുത്ത ലോകകപ്പിനില്ല, ഖത്തറിലേത് അവസാന ലോകകപ്പെന്ന് ലയണൽ മെസ്സി

ckmnews

ഷാങ്ഹായ് ∙ 2026 ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയ്ക്കു വേണ്ടി കളിക്കാൻ താൻ ഉണ്ടാകില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി. ഒരു ചൈനീസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മെസ്സിയുടെ പ്രതികരണം. ‘‘ഖത്തറിലേതായിരുന്നു എന്റെ അവസാന ലോകകപ്പ്. അമേരിക്കയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. 

പക്ഷേ, കാണികളുടെ കൂട്ടത്തിൽ ഞാൻ ഉണ്ടാകും’’– മെസ്സി പറഞ്ഞു. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ ക്യാപ്റ്റനായിരുന്നു മെസ്സി. ഓസ്ട്രേലിയയുമായുള്ള സൗഹൃദ മത്സരത്തിനാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം ചൈനയിൽ എത്തിയത്. നാളെയാണ് മത്സരം.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്നു മെസ്സി അറിയിച്ചിരുന്നു. യുഎസിലെ ഇന്റർ മയാമിയിലാണ് മെസ്സി ഇനി കളിക്കുക.