28 June 2024 Friday

ഇന്റർകോണ്ടിനന്റൽ കപ്പ്: രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് വാനുവാടുവിനെതിരെ

ckmnews


ഇന്റർകോണ്ടിനെന്റൽ കപ്പിൽ രണ്ടാം വിജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 164-ാം സ്ഥാനത്തുള്ള വാനുവാടുവാണ് എതിരാളികൾ. ഇന്ന് രാത്രി 07:30ന് ഒഡിഷ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ടീമിന് ഇന്നത്തെ മത്സരത്തിൽ വിജയം നിർണായകമാണ്. ആദ്യമായാണ് ഇരു ടീമുകളും സീനിയർ തലത്തിൽ പരസ്പര ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ വാനുവാടുവിനെ പരാജയപ്പെടുത്തിയ ലെബനൻ, ഇന്ത്യയോടൊപ്പം ഗ്രൂപ്പിൽ ഒന്നാമതാണ്.

കഴിഞ്ഞ മത്സരത്തിൽ ലെബനനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവി നേരിട്ട വാനുവാടുവിന് ഫൈനൽ പ്രതീക്ഷകൾ നിലനിർത്തുന്നതിന് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ആ മത്സരത്തിൽ ജോൺ വോഹെൽ ആയിരുന്നു ടീമിന്റെ ഏക ഗോൾ സ്‌കോറർ.കഴിഞ്ഞ മത്സരത്തിൽ മംഗോളിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ നീലകടുവകൾ. ആ മത്സരത്തിൽ ഇന്ത്യക്കായി ലാലിൻസുവാല ചാങ്‌തെയും മലയാളി താരം സഹൽ അബ്ദുൽ സമദും ഗോളുകൾ നേടി. ജൂൺ 21 മുതൽ ജൂലൈ 4 വരെ ബെംഗളൂരുവിൽ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള തയ്യറെടുപ്പുകളുടെ ഭാഗമായാണ് ഇന്ത്യ ഇന്റർകോണ്ടിനെന്റൽ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.