28 June 2024 Friday

കിരീടം; പിന്നാലെ ബാർസയ്ക്ക് തോൽവി

ckmnews


ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ കിരീടം ഏറ്റുവാങ്ങിയതിനു പിന്നാലെയുള്ള മത്സരത്തിൽ എഫ്സി ബാർസിലോനയ്ക്ക് തോൽവി. റയൽ സോസിദാദാണ് ചാംപ്യൻമാർക്ക് ആദ്യം ഗാർഡ് ഓഫ് ഓണറും പിന്നാലെ തോൽവിയും ‘സമ്മാനിച്ചത്’. സ്വന്തം മൈതാനമായ നൂകാംപിൽ 2–1നാണ് ബാർസയുടെ തോൽവി. ലീഗ് കിരീടം നേരത്തേ തന്നെ ബാർസ ഉറപ്പിച്ചിരുന്നു. തോൽവി മത്സരശേഷമുള്ള ബാർസയുടെ കിരീടാഘോഷത്തിന്റെ നിറം കെടുത്തിയില്ല. ക്യാപ്റ്റൻ സെർജിയോ ബുസ്കെറ്റ്സ് ട്രോഫി ഉയർത്തിയപ്പോൾ ഗാലറി ആവേശത്തിമിർപ്പിലായി.