28 June 2024 Friday

ചൈനീസ് ബാഡ്മിന്റൺ ഇതിഹാസം ചെൻ ലോംഗ് വിരമിച്ചു

ckmnews


ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോംഗ് അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലിൻ ഡാന് ശേഷം ചൈനയുടെ ഏറ്റവും മികച്ച ബാഡ്മിന്റൺ പുരുഷ സിംഗിൾസ് താരമാണ് 34 കാരനായ ചെൻ.

‘ഇത് ഏറെ ബുദ്ധിമുട്ടുള്ള നിമിഷമാണ്. വിട പറയാൻ സമയമായി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, കുടുംബത്തെ മുഴുവൻ പരിപാലിക്കാൻ ഭാര്യക്ക് തനിച്ച് കഴിയില്ല’-വെള്ളിയാഴ്ച വൈകി ട്വിറ്റർ പോലുള്ള വെയ്‌ബോയിൽ ചെൻ എഴുതി.


2012 ലണ്ടൻ, റിയോ 2016, ടോക്കിയോ 2020 ഒളിമ്പിക്‌സുകളിൽ യഥാക്രമം വെങ്കലം, സ്വർണം, വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. 2020 ടോക്കിയോയിൽ പുരുഷ സിംഗിൾസ് ഫൈനലിൽ ഡെൻമാർക്കിന്റെ വിക്ടർ ആക്‌സെൽസനോട് തോറ്റതിന് ശേഷം ചെൻ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നില്ല. ചൈനയുടെ 2021 ദേശീയ ഗെയിംസായിരുന്നു അദ്ദേഹം അവസാനമായി മത്സരിച്ചത്