28 June 2024 Friday

കിങ് കോഹ്ലി ഷോ! സൺറൈസേഴ്സിനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ്

ckmnews


ഹൈദരാബാദ്: വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ അർധസെഞ്ചറിയുടെയും മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മിന്നും ജയം.

87 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂർ 19.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നാലു സിക്സറുകളും 12 ഫോറുകളുമായി 63 പന്തിൽ 100 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ വിജയശിൽപി.കോഹ്ലിയും 46 പന്തിൽ 71 റൺസെടുത്ത ഡുപ്ലെസിയും ഒന്നാം വിക്കറ്റിൽ 172 റൺസിന്റെ കൂട്ടുകെട്ടുയർത്തി. കോഹ്ലിയും 46 പന്തിൽ 71 റൺസെടുത്ത ഡുപ്ലെസിയും ഒന്നാം വിക്കറ്റിൽ 172 റൺസിന്റെ കൂട്ടുകെട്ടുയർത്തി. വിരാട് കോഹ്ലി പുറത്താകുമ്പോൾ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 15 റൺസായിരുന്നു.കോഹ്ലിക്കു പിന്നാലെ സ്കോർ 177ൽ നിൽക്കെ ഡുപ്ലെസിയും ഔട്ടായെങ്കിലും പിന്നാലെ എത്തിയ ഗ്ലെൻ മാക്സ്‍വെലും മിച്ചൽ ബ്രേസ്‍വെലും ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു.ഈ ജയത്തോടെ മുംബൈയെ മറികടന്ന് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ബാംഗ്ലൂർ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു.51 പന്തിൽ ആറു സിക്സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റൺസെടുത്ത ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർഓപ്പണർമാരായ അഭിഷേക് ശർമ( 14 പന്തിൽ 11), രാഹുൽ ത്രിപാഠി( 12 പന്തിൽ 15) മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രം( 20 പന്തിൽ 18) എന്നിവർ നേരത്തെ പുറത്തായി.പിന്നീട് ക്ലാസനാണ് ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തിയത്.മൂന്നാം വിക്കറ്റിൽ മാർക്രവുമായി 76 റൺസിന്റെയും നാലാം വിക്കറ്റിൽ ഹാരി ബ്രൂക്കു( 19 പന്തിൽ 27)മായി 74 റൺസിന്റെ കൂട്ടുകെട്ടുമാണ് ക്ലാസെൻ നേടിയത്.ബാംഗ്ലൂരിനായി മിച്ചൽ ബ്രയ്സ്‍വെൽ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.