28 June 2024 Friday

മാഞ്ചസ്റ്റർ സിറ്റി – റയൽ മഡ്രിഡ് ചാംപ്യൻ‍‍‍‍സ് ലീഗ് സെമി രണ്ടാം പാദം ഇന്ന്

ckmnews


മാഞ്ചസ്റ്റർ സിറ്റി ∙ സ്പെയിനിൽ ബാർസിലോനയുടെ വിജയാഘോഷമായിരിക്കാം; പക്ഷേ ലാ ലിഗയിൽ ബാർസയ്ക്കു പിന്നിൽ രണ്ടാമതായിപ്പോയ റയൽ മഡ്രിഡ് മറ്റൊരു വലിയ കിരീടത്തിൽ കണ്ണുവച്ചു നിൽക്കുകയാണ്–യുവേഫ ചാംപ്യൻസ് ലീഗ്!

വൻകര കിരീടം നിലനിർത്താനുള്ള റയലിന്റെ ദൗത്യത്തിനു മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത് ഒരു മുൻ ബാർസക്കാരൻ തന്നെ– മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ റയലും ബാർസയും ഇന്ന് ഏറ്റുമുട്ടുമ്പോൾ അൽപം മുൻതൂക്കം ഇംഗ്ലിഷ് ക്ലബ്ബിനു തന്നെ.

ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം ഏറക്കുറെ കൈപ്പിടിയിലായതിന്റെ സന്തോഷവും റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യപാദത്തിൽ നേടിയ 1–1 സമനിലയുടെ ആത്മവിശ്വാസവും സിറ്റിക്കുണ്ട്. 


സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ജയം മാത്രം മതി സിറ്റിക്കു ഫൈനലിലെത്താൻ. എന്നാൽ കഴിഞ്ഞ സീസൺ സെമിഫൈനലിൽ രണ്ടാം പാദത്തിന്റെ 89–ാം മിനിറ്റ് വരെ മുന്നിൽ നിന്ന ശേഷം 5 മിനിറ്റിനിടെ വഴങ്ങിയ മൂന്നു ഗോളുകളിൽ റയലിനോടു തോറ്റ ഓർമ അവരെ വേട്ടയാടുന്നുണ്ട്.


എവേ ഗോൾ നിയമം ഇത്തവണ ഇല്ലാത്തതിനാൽ സമനിലയായാൽ കളി എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീളും.