28 June 2024 Friday

പ്ലേ ഓഫിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്, ഹൈദരാബാദിനെ 34 റണ്‍സിന് തോൽപ്പിച്ചു

ckmnews


ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ച് പ്ലേ ഓഫിലേക്ക് കുതിച്ചത്. തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായി.

189 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സേ നേടാനായുള്ളൂ. അർധസെഞ്ചുറി നേടിയ ഹെന്‍‍റിച്ച് ക്ലാസന് മാത്രാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ഹെന്‍‍റിച്ച് ക്ലാസൻ 44 പന്തില്‍ 64 റണ്‍സെടുത്തു പുറത്തായി. ഗുജറാത്ത് ബൗളിംഗ് നിരയിൽ മുഹമ്മദ് ഷമി മോഹിത് ശർമ എന്നിവർ നാല് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ അമോല്‍പ്രീത് സിംഗിനെ(4 പന്തില്‍ 5) റാഷിദ് ഖാന്‍റെ കൈകളില്‍ എത്തിച്ചാണ് ഷമി വിക്കറ്റുകൾക്ക് തുടക്കമിട്ടത്. പിന്നാലെ അഭിഷേക് ശര്‍മ്മ(5 പന്തില്‍ 4) രാഹുല്‍ ത്രിപാഠി(2 പന്തില്‍ 1), ഏയ്‌ഡന്‍ മാര്‍ക്രം(10 പന്തില്‍ 10) എന്നിവരേയും ഷമി മടക്കിയപ്പോള്‍ സന്‍വീര്‍ സിംഗിനെയും(6 പന്തില്‍ 7), അബ്‌ദുല്‍ സമദിനേയും(3 പന്തില്‍ 4) മാര്‍ക്കോ യാന്‍സനെ(6 പന്തില്‍ 3) മോഹിത് ശര്‍മ്മ പുറത്താക്കി.