28 June 2024 Friday

ഹാട്രിക്കടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തിന് തൊട്ടടുത്ത്

ckmnews


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടർന്ന് കിരീടത്തിന് തൊട്ടടുത്തെത്തി മാഞ്ചസ്റ്റർ സിറ്റി. എവർട്ടണെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ വീഴ്ത്തിയത്. ജയത്തോടെ സിറ്റിക്ക് 35 മത്സരങ്ങളിൽ 85 പോയന്റായി. ബ്രൈറ്റനോട് 3-0ത്തിന് ആഴ്സനൽ പരാജയപ്പെട്ടതും ഇവർക്ക് ഗുണമായി. ആഴ്സനലിന് 36 മത്സരങ്ങളിൽ 81 പോയന്റേയുള്ളൂ. മൂന്ന് കളി ബാക്കിയുള്ള സിറ്റിക്ക് ഒറ്റ ജയം അരികെയുണ്ട് കിരീടം. എവർട്ടണെതിരെ ഇൽകെ ഗുൺഡോഗൻ (37, 51) ഇരട്ടഗോൾ നേടിയപ്പോൾ 39ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡും വലകുലുക്കി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ്രെ​ന്റ്ഫോ​ർ​ഡ് 2-0ത്തി​ന് വെ​സ്റ്റ്ഹാ​മി​നെ​യും തോ​ൽ​പി​ച്ചു. 20ാം മി​നി​റ്റി​ൽ ബ്ര​യാ​ൻ ബ്യൂ​മോ​യും 43ൽ ​യൊ​വാ​നേ വി​സ​യും ബ്രെ​ന്റ്ഫോ​ർ​ഡി​നാ​യി സ്കോ​ർ ചെ​യ്തു. ഇ​വ​ർ ഒ​മ്പ​താം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. വെ​സ്റ്റ്ഹാം 15ാമ​താ​ണ്.