28 June 2024 Friday

ചാമ്പ്യൻസ് ലീഗ് : മിലാൻ ഡർബിയിൽ ഇന്ററിന് ജയം

ckmnews


ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ മിലാൻ ഡർബിയുടെ ആദ്യപാദത്തിൽ ഇന്റർ മിലാന് ജയം. കളിയുടെ തുടക്കത്തിൽ തന്നെ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്റർ ജയിച്ചുകയറിയത്. എ.സി മിലാൻ ആരാധകർ നിറഞ്ഞുനിന്ന സാൻസിരോ സ്‌റ്റേഡിയത്തിലായിരുന്നു ഇന്ററിന്റെ വിജയഗാഥ. അടുത്ത ആഴ്ച ഇതേ സ്‌റ്റേഡിയത്തിൽ തന്നെയാണ് രണ്ടാം പാദ സെമി നടക്കുന്നത്.

കളിയുടെ എട്ടാം മിനിറ്റിൽ തന്നെ എഡിൻ ജെക്കോ മികച്ച ഫിനിഷിലൂടെ ഇന്ററിനെ മുന്നിലെത്തിച്ചു. ഇതിന്റെ ഞെട്ടൽ മാറും മുമ്പ് വീണ്ടും എ.സി മിലാന്റെ വല കുലുങ്ങി. 11-ാം മിനിറ്റിൽ ഹെൻട്രിക് മിഖിതാര്യന്റെ വകയായിരുന്നു രണ്ടാം ഗോൾ.

മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ഇന്റർ മിലാൻ 13 വർഷം മുമ്പ് കിരീടമുയർത്തിയ ശേഷം ഇതുവരെ ഫൈനൽ കളിക്കാൻ കഴിഞ്ഞിട്ടില്ല