28 June 2024 Friday

ഒസാസുനയെ വീഴ്ത്തി കോപ്പ ഡെൽ റേ കിരീടം റയൽ മാഡ്രിഡിന്.

ckmnews


കോപ്പ ഡെൽ റേ കിരീടം റയൽ മാഡ്രിഡിന്. ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് റയൽ കിരീടം നേടിയത്. റയലിനായി റോഡ്രിഗോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലൂക്കാസ് ടോറോ ഒസാസുനയ്ക്കായി സ്കോർ ചെയ്തു. റയലിൻ്റെ 20ആം കോപ്പ ഡെൽ റേ കിരീടമാണ് ഇത്.

മത്സരത്തിൻ്റെ രണ്ടാം മിനിട്ടിൽ തന്നെ റയൽ മാഡ്രിഡ് മുന്നിലെത്തി. തിരിച്ചടിക്കാനായി പൊരുതിയ ഒസാസുന 58-ാം മിനിറ്റിൽ ലൂക്കാസ് ടോറോയിലൂടെ സമനില പിടിച്ചു. എന്നാൽ, 70ആം മിനിട്ടിൽ മാഡ്രിഡിനായി റോഡ്രിഗോ വീണ്ടും സ്കോർ ചെയ്യുകയായിരുന്നു.