28 June 2024 Friday

അനുവാദമില്ലാതെ സൗദിയിൽ പോയത് തെറ്റായിപ്പോയി;പിഎസ്ജിയോട് മാപ്പ് പറഞ്ഞ് മെസി

ckmnews


അനുവാദമില്ലാതെ സൗദിയിൽ സന്ദർശനം നടത്തിയ സംഭവത്തിൽ പിഎസ്ജിയോട് മാപ്പ് പറഞ്ഞ് ലയണൽ മെസ്സി. മെസ്സി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ക്ലബ്ബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നുണ്ട്.


ടീം അംഗങ്ങളോടും ക്ലബ്ബിനോടും ക്ഷമ ചോദിച്ച മെസ്സി ക്ലബ്ബിന്റെ തുടർ നടപടികൾക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. നേരത്തേ ഒരു തവണ റദ്ദാക്കിയ യാത്രയായിരുന്നുവെന്നും വീണ്ടും റദ്ദാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസ്സിയുടെ വിശദീകരണം

രണ്ടാഴ്ചത്തേക്കാണ് പിഎസ്ജി ക്ലബ്ബ് മെസ്സിയെ സസ്പെൻഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലത്ത് മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മത്സരങ്ങള്‍ മാത്രമാകും

അതേസമയം, സസ്പെൻഷന് പിന്നാലെ ലയണല്‍ മെസി പിഎസ്ജി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ താരം ക്ലബ് വിടുമെന്നാണ് സൂചനകൾ. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മത്സരങ്ങള്‍ മാത്രമാകും.