28 June 2024 Friday

നീണ്ട 33 വർഷത്തെ കാത്തിരിപ്പ് ; സീരി എ കിരീടം നപോളിക്ക്

ckmnews


ഇന്നലെ സീരി എ മത്സരത്തില്‍ ഉഡിനീസിനെതിരെ ഒറ്റ ഗോള്‍ സമനിലയില്‍ പിരിഞ്ഞ നാപോളി 33 വർഷത്തിനുശേഷം തങ്ങളുടെ ആദ്യത്തെ സീരി എ ട്രോഫി നേടി.

1986-87 ലും 1989-90 ലും അർജന്റീനിയൻ ഇതിഹാസം ആയ ഡീഗോ മറഡോണ നപോളിക്ക് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി കൊടുത്തു.നിലവില്‍ നാപോളിക്ക് 80 പോയിന്റുണ്ട്, പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.അഞ്ച് മത്സരങ്ങൾ ബാക്കി നില്‍ക്കെ രണ്ടാം സ്ഥാനക്കാരനായ ലാസിയോ നാപോളിയെക്കാൾ 16 പോയിന്റ് പിന്നിലാണ്.

ആദ്യ പകുതിയില്‍ സാന്റി ലോവറിക്ക് ഗോള്‍ നേടി കൊണ്ട് ഉഡിനീസിനു മേല്‍ക്കൈ നേടി കൊടുത്തു.53-ാം മിനിറ്റിൽ നപോളിക്ക് സമനില നേടി കൊടുത്തു കൊണ്ട് ഒസിംഹെൻ വീണ്ടും താരമായി.അവസാന വിസിൽ മുഴങ്ങിയപ്പോൾ, കളിക്കാർക്കൊപ്പം സുപ്രധാന സന്ദർഭം ആഘോഷിക്കാൻ നാപ്പോളി അനുകൂലികൾ പിച്ചിലേക്ക് ഓടിയെത്തി.മെയ് ഏഴിന് ഫിയോറെന്‍റ്റീനക്കെതിരെ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ ഒരുങ്ങുന്ന നാപോളി ,അവിടെ വെച്ച് തങ്ങളുടെ കിരീട പ്രദര്‍ശനം നടത്തിയേക്കും.