28 June 2024 Friday

റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഇന്ത്യ അണ്ടർ 17 ടീം

ckmnews


റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഇന്ത്യ അണ്ടർ 17ന്റെ തിരിച്ചുവരവ്. ബുധനാഴ്ച മാഡ്രിഡിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ അണ്ടർ 17 ടീം റയൽ മാഡ്രിഡിനെതിരെ 3-3 ന് സമനിലയിൽ പിരിഞ്ഞു. 37ാം മിനിറ്റിൽ അരെവാലോയിലൂടെ മാഡ്രിഡ് ലീഡ് നേടിയെങ്കിലും ക്യാപ്റ്റൻ കോറോയുടെ ക്രോസിൽ ശാശ്വത് വലകുലുക്കിയപ്പോൾ ബ്ലൂ കോൾട്ട്‌സിന് സമനില പിടിക്കാൻ ഒരു മിനിറ്റേ വേണ്ടിവന്നുള്ളൂ. ആദ്യപകുതി 1-1ൽ അവസാനിച്ചു

ഇടവേള കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ റാൾട്ടെ ലക്ഷ്യം കണ്ടതോടെ ഇന്ത്യ ലീഡ് ഉയർത്തി. 52ാം മിനിറ്റിൽ സാഞ്ചെസിന്റെ സ്ട്രൈക് റയൽ മാഡ്രിഡിന് സമനില നേടി . 69ാം മിനിറ്റിൽ സാഞ്ചെസിന്റെ രണ്ടാം ​ഗോളിൽ മാഡ്രിഡിന് ലീഡ്. അവസാന നിമിഷം വരെ റയലിന്റെ ലീഡ് തുടർന്നു. ഒടുവിൽ 90ാം മിനിറ്റിൽ ഗാം​ങ്തെയുടെ ഫിനിഷിങിൽ ഇന്ത്യ സമനില കണ്ടെത്തി.

സ്പെയിനിലെ ഇന്ത്യയുടെ നാലാം മത്സരമാണിത്. രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയം നേടിയ ഇന്ത്യ, ഒന്നിൽ സമനില കണ്ടു.