28 June 2024 Friday

ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിന് ലയണൽ മെസിയെ പിഎസ്ജി സസ്പെന്റ് ചെയ്‌തു

ckmnews


പാരീസ്:അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിന് ലയണൽ മെസിയെ പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ് സസ്പെന്റ് ചെയ്‌തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനു പിന്നാലെയാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് ക്ലബിൽ നിന്ന് മെസിയെ സസ്പെന്റ് ചെയ്തു.


സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു.