28 June 2024 Friday

എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം

ckmnews


എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം. പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ സൗദി ക്ലബ് അൽ നസറിനെ പിന്തള്ളയാണ് സി എസ് കെ ഒന്നാമതെത്തിയത്. ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്‌പോര്‍ട്‌സ് ടീം ആയി ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ആണ്.

2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് ടീമുകളെ റാങ്ക് ചെയ്യുന്നത്. 512 ദശലക്ഷം ഇന്ററാക്ഷന്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, അല്‍-നസര്‍ എഫ്സി 500 മില്യണ്‍ ഇന്ററാക്ഷന്‍സുമായി തൊട്ടുപിന്നിലാണ്.

സിഎസ്‌കെ കൂടാതെ വേറെ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളും ട്വിറ്ററിലെ ആശയവിനിമയത്തിന്റെ കാര്യത്തില്‍ ടോപ് 5 ലിസ്റ്റില്‍ എത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും ആണ് പട്ടികയിലെ മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍.345 ദശലക്ഷം ഇന്ററാക്ഷുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് മൂന്നാം സ്ഥാനത്ത്. 274 ദശലക്ഷം ഇന്ററാക്ഷനുള്ള മുംബൈ ഇന്ത്യന്‍സ് ആണ് പട്ടികയില്‍ നാലാമത്.