28 June 2024 Friday

യുണൈറ്റഡിനെ തകർത്ത് സെവിയ്യ യൂറോപ്പ സെമിയിലേക്ക്

ckmnews


മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി യൂറോപ്പ ലീഗിന്റെ സെമിയിലേക്ക് കാലെടുത്തു വെച്ച് സെവിയ്യ. ഇംഗ്ലണ്ടിലെ ചുവന്ന ചെകുത്താന്മാർ കളിക്കളത്തിൽ വരുത്തിയ തെറ്റുകൾ മുതലെടുത്താണ് സെവിയ്യയുടെ വിജയം. ഇന്ന് സെവിയ്യയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സെവിയ്യയുടെ വിജയം. സേവിയ്ക്കായി എൻ നെസിരി ഇരട്ട ഗോളുകൾ നേടി. ലോറിക് ബേഡാണ് ടീമിന്റെ മറ്റൊരു ഗോൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം മൈതാനമായ ഓൾഡ് ട്രാഫൊർഡിൽ നടന്ന ആദ്യ പാദ മത്സരം ഇരു ടീമുകളും രണ്ടു വീതം ഗോളുകൾ വഴങ്ങി സമനിലയിലായി. ഇതോടു കൂടി ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സെവിയ്യ വിജയം ഉറപ്പാക്കി

സ്പാനിഷ് ലീഗിൽ തരം താഴ്ത്തൽ ഭീഷണിയുടെ തൊട്ട് മുകളിലാണ് ക്ലബ്. എന്നാൽ, യൂറോപ്പ ലീഗിലേക്ക് വരുമ്പോൾ ടീമിന്റെ ഭാവം അടിമുടി മാറും. അതിന്റെ ബാക്കിപത്രമാണ് ഇന്നും കാണാൻ സാധിച്ചത്. കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. എന്നാൽ കണക്കുകൾ അല്ല ഫുട്ബോൾ എന്ന് തെളിയിക്കുകയാണ് സെവിയ്യ. ക്ലബ് ഇന്ന് കളിയിൽ പുലർത്തിയ മനോഭാവത്തോടൊപ്പം യുണൈറ്റഡ് താരങ്ങൾ വരുത്തിയ പിഴവുകൾ കൂടി ടീമിനെ സഹായിച്ചു. എട്ടാം മിനുട്ടിൽ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഗിയയുടെയും പ്രതിരോധ തരം ഹാരി മഗ്വയറിന്റെയും പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ പിറന്നത്. വളരെ അലക്ഷ്യമായി മഗ്വയറിന് ഡി ഗിയ നൽകിയ പന്ത് എറിക് ലമേല റാഞ്ചിയെടുത്താണ് എൻ നെസിരിയുടെ ഗോളിന് വഴിയൊരുക്കിയത്.

ഇരു പാദങ്ങളിലുമായി സ്പോർട്ടിങ് ലിസ്ബണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ യുവെന്റസാണ് സെവിയ്യയുടെ എതിരാളികൾ. രണ്ടാം സെമിയിൽ ജർമൻ ക്ലബ് ബയേർ ലെവർകുസെൻ ഇറ്റാലിയൻ ക്ലബ് റോമയെ നേരിടു