28 June 2024 Friday

സൂപ്പർ കപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ശ്രീനിധി ഡെക്കാൻ

ckmnews


കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ രണ്ടാം മത്സരത്തിനായി കൊമ്പന്മാർ ഇന്നിറങ്ങുന്നു. ഈയിടെ അവസാനിച്ച ഐ ലീഗിൽ റണ്ണേഴ്‌സ് അപ്പായ ശ്രീനിധി ഡെക്കാൻ എഫ്‌സിയാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിക്ക് എതിരായ മത്സരത്തിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. എന്നാൽ, ശ്രീനിധി ഡെക്കാന് കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുമായി സമനിലയിൽ പിരിയേണ്ടി വന്നു

കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുമായുള്ള പ്ലേയോഫ്‌ മത്സരം ബഹിഷ്കരിച്ചതിനെ തുടർന്ന് മുഖ്യ പരിശീലകനായ ഇവാൻ വുകുമനോവിച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴയും വിളക്കും നൽകിയിരുന്നു. വിലക്കിന്റെ പശ്ചാത്തലത്തിൽ കേരള ബ്ലസ്റ്റേഴ്സിന്റെ സഹ പരിശീലകനായ ഫ്രാങ്ക് ഡോവെനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. യുവതാരങ്ങളെയും സീനിയർ താരങ്ങളെയും അണിനിരത്തി പരീക്ഷണ ലൈൻ അപ്പുമായാണ് ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ നേരിട്ടത്. ദിമിത്രി ഡയമന്റക്കൊസ്, നിഷ് കുമാർ, രാഹുൽ കെപി എന്നിവർ എന്ന ഗോളുകൾ നേടിയിരുന്നു. യുവതാരമായ വിബിൻ മോഹനൻ മധ്യ നിരയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആത്മവിശ്വാസത്തോടെ നേരിടും എന്നാണ് ശ്രീനിധിയുടെ ഹെഡ് കോച്ച് കാർലോസ് മാനുവൽ വാസ് പിന്റോ അറിയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇരുപത് മിനുട്ടിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയ ശ്രീനിധി പിന്നീട് ബെംഗളുരുവിന് അവസരം ഒരുക്കാനുള്ള സ്പാകൾ അടയ്ക്കുക എന്നതായിരുന്നു. ധാരാളം അവസരങ്ങൾ സൃഷ്ടിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരെയും ഇതേ തന്ത്രമായിരിക്കും അവർ പയറ്റുക.