28 June 2024 Friday

അവസാന പന്തില്‍ സീസണിലെ ആദ്യ ജയം; ഡല്‍ഹിയെ 6 വിക്കറ്റിന് തകര്‍ത്ത് മുംബൈ

ckmnews


അവസാന പന്തില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി അക്കൗണ്ട് തുറന്ന് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയെ ആറ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ഓപ്പണിംഗ് വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മ 29 പന്തില്‍ 41 റണ്‍സ് നേടി. നാല് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിംഗ്‌സ്.


20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. അവസാന നിമിഷം വരെ ആവേശം നിറച്ച മത്സരമാണ് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് പുറത്തായി. പീയുഷ് ചൗളയും പേസര്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയത് ഡല്‍ഹിയ്ക്ക് അടിയായി.


ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 51 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ചു. ഏഴാമനായി കളത്തിലിറങ്ങിയ അക്ഷര്‍ പട്ടേല്‍ 22 പന്തില്‍ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറി തികച്ചു. അഞ്ച് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു അക്ഷറിന്റെ ഇന്നിംഗ്‌സ്.