28 June 2024 Friday

ബെന്‍സേമയ്ക്ക് ഹാട്രിക്ക്! എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ തകർത്ത് റയൽ

ckmnews


ബാഴ്‌സലോണ: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത നാല് ഗോള്‍ ജയത്തോടെ റയല്‍, കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍ കടന്നു. കരീം ബെന്‍സേമയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ ജയം. ആദ്യപാദത്തില്‍ ബാഴ്‌സലോണ ഒരുഗോളിന് ജയിച്ചിരുന്നു. 


ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന കളിയില്‍ വിനീഷ്യസ് ജൂനിയറാണ് ആദ്യഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളിനാണ് റയലിന്റെ ജയം

55, 58, 80 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഹാട്രിക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബെന്‍സേമ ഹാട്രിക് നേടുന്നത്. റയല്‍ ഫൈനലില്‍ മേയ് ആറിന് ഒസസൂനയെ നേരിടും