28 June 2024 Friday

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം

ckmnews

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം


ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ (ഐബിഎ) വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ മംഗോളിയയുടെ ലുത്‌സായിഖാന്‍ അല്‍താന്‍സെറ്റ്‌സെഗിനെ 5-0ന് പരാജയപ്പെടുത്തിയാണ് നിതുവിന്റെ നേട്ടം.


വനിതാ ബോക്‌സിങില്‍ ലോകചാമ്പ്യനാകുന്ന ആറാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് നീതു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കൂടിയാണ് 22കാരിയായ നീതു ഘന്‍ഘാസ്.