28 June 2024 Friday

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്‌ട്രൈക്കേഴ്‌സിന് ഇന്ന് രണ്ടാം അങ്കം; ഉച്ചക്ക് 2.30ന് ഫ്‌ളവേഴ്‌സിൽ തത്സമയം

ckmnews

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടക ബുൾഡോസേഴ്സാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ തെലുങ്കു വാരിയേഴ്സിനെതിരെ തോൽവി ഏറ്റുവാങ്ങിയ കേരള സ്ട്രൈക്കേഴ്സിന് ഇന്നത്തെ മത്സരം നിർണായകമാണ്. മത്സരം ഉച്ചയ്ക്ക് 2.30 മുതൽ ഫ്ലവേഴ്സിൽ തത്സമയം കാണാം. 


കരുത്തരായ കർണാടക ബുൾഡോസേഴ്സാണ് കേരളത്തെ വെല്ലുവിളിക്കാൻ എത്തുന്നത്. ശക്തമായ ബോളിങ് നിരയാണ് കർണാടകയുടേത്. ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന കുഞ്ചാക്കോ ബോബൻ ഇന്ന് ടീമിൽ തിരിച്ചെത്തും. ബൗളിംഗ് നിര ഫോമിലേക്ക് ഉയർന്നാലേ കേരളത്തിന് രക്ഷയുളളു. മികച്ച ഫോമിലാണ് കർണാടക ബുൾഡോസേഴ്സ്. ആദ്യ മത്സരത്തിൽ ബംഗാൾ ടൈഗേഴ്സിനെ തോൽപ്പിച്ചാണ് കർണാടകയുടെ വരവ്. പുതിയ സാങ്കേതിക സാധ്യതകളുടെ മികവോടെ ഫ്ലവേഴ്സിൽ മത്സരം തത്സമയം കാണാം.


ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരക്കുക.