18 May 2024 Saturday

ആലംകോട് പഞ്ചായത്തിലെ വാർഡ് മെമ്പർ കൂടിയായ ഹക്കീം പെരുമുക്കിന്റെ പെൻഷൻ തട്ടിപ്പ് വിവാദം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം' ഹക്കീം പെരുമുക്കിന്റെ രാജി സ്വീകരിച്ചതായി നേതൃത്വം

ckmnews

ആലംകോട് പഞ്ചായത്തിലെ വാർഡ് മെമ്പർ കൂടിയായ ഹക്കീം പെരുമുക്കിന്റെ പെൻഷൻ തട്ടിപ്പ് വിവാദം


കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം' ഹക്കീം പെരുമുക്കിന്റെ രാജി സ്വീകരിച്ചതായി നേതൃത്വം


പെൻഷൻ തട്ടിപ്പ് വിവാദത്തിൽ കുടുങ്ങി കിടക്കുന്ന ആലംകോട് പഞ്ചായത്ത് വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ആയിരുന്ന ഹക്കീം പെരുമുക്കിന്റെ യൂത്ത് കോൺഗ്രസ് ഭാരവാഹിത്വം ഒഴിയുന്നതായുള്ള രാജി കത്ത് സ്വീകരിച്ച് ഹക്കീം പെരുമുക്കിനെ ചുമതലകളിൽ നീക്കിയതായി യൂത്ത് കോൺഗ്രസ് നേതൃത്വം.യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായ ഹാരിസ് മൂതൂരാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.


പെൻഷൻ തട്ടിപ്പ് ആരോപണങ്ങൾ വന്ന് തുടങ്ങിയപ്പോൾ തന്നെ സ്ഥാനം ഒഴിയുന്നതായി കാണിച്ച് ഹക്കിം നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. രാജിക്കത്ത് നേതൃത്വം സ്വീകരിച്ചിരുന്നില്ല.പിന്നീട് മരണപ്പെട്ട പെരുമുക്ക് സ്വദേശിയുടെ പണം തട്ടിയതുമായി ബന്ധപ്പെട്ട പരാതിയിൽ ചങ്ങരംകുളം പോലീസ് ഹക്കീമിന്റെ പേരിൽ കേസെടുത്തിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് നടക്കാതെ നിലവിൽ ഒളിവിൽ കഴിയുന്ന ഹക്കീമിന്റെ പേരിൽ സമാനമായ മറ്റു പെൻഷൻ തട്ടിപ്പ് പരാതികൾ കൂടി വന്നതോടെ പോലീസ് ഒളിവിൽ കഴിയുന്ന ഹക്കീമിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.ഇതിനിടയിലാണ് ഹക്കീം പെരുമുക്ക് ആവശ്യപ്പെട്ട പ്രകാരം യൂത്ത് കോൺഗ്രസ് ഭാരവാഹിത്വങ്ങൾ നീക്കിയെന്നും സത്യം തെളിയുന്നത് വരെ ചംമതലകളിൽ നിന്ന് നീക്കിയതായായും കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്