01 May 2024 Wednesday

കോവിഡ് പ്രതിസന്ധി:നൂറ് കുടുബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കി വെള്ളൂരയില്‍ കുഞ്ഞു ഹാജി

ckmnews

എരമംഗലം:കോവിഡ് പ്രതിസന്ധി മൂലം വലയുന്ന കുടുബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കി വെള്ളൂരയില്‍ കുഞ്ഞുഹാജി മാതൃകയായി.കുന്നത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് 100 കുടുംബങ്ങൾക്കുള്ള ഭക്ഷണകിറ്റുകൾ നൽകിയാണ് എരമംഗലം  പുഴക്കര കുന്നത്തുള്ള  യു .എ .ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന AL MASEER TRADIN COMPANY  യുടെ ഉടമ കൂടിയായ വെളൂരയിൽ കുഞ്ഞുഹാജി മാതൃക കാട്ടിയത്.വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ കുഞ്ഞു ഹാജി ,  കൂട്ടായ്മയുടെ മൂന്നാം ഘട്ട കിറ്റ് വിതരണത്തിന് മതിയായ പണമില്ലാതെ കഷ്ട്ടപ്പെടുന്ന വിവരം അറിഞ്ഞ ഉടൻ കുന്നത്തെ കൂട്ടായ്മയുടെ ഭാരവാഹികളായ  എൻ ഷംസുദ്ധീൻ  നിസാർ എന്നിവരെ ഫോണിൽ വിളിച്ച് നൂറ് കുടുംബത്തിന് കിറ്റ് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. തികച്ചും മാതൃകാ പരമായ പ്രവർത്തനമാണ് കൂട്ടായ്മ  കാഴ്ച്ച വെക്കുന്നതെന്നും,  COVID-19 പ്രതിരോധിക്കാൻ  രാജ്യത്തെ നിയമം അനുസരിച്ചുകൊണ്ട് എല്ലാവരും ഒറ്റകെട്ടായി  നിലകൊണ്ടാൽ ഈ പ്രധിസന്ധിയും നമുക്ക്   മറികടക്കാൻ പറ്റുമെന്നും,   അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്  മനുഷ്യൻ മനുഷ്യനെ  അടുത്തറിയേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം കൂട്ടായ്മയെ ഓർമപ്പെടുത്തി.ഇനിയും തന്നാൽ കഴിയുന്ന സഹായവും സഹരണവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


റിപ്പോർട്ട് അറമുഖൻ സോനാരെ