01 May 2024 Wednesday

നിരീക്ഷണത്തിൽ ഇരിക്കേ മരിച്ച മലപ്പുറം സ്വദേശിയുടെ ഫലം നെഗറ്റീവ്

ckmnews


മലപ്പുറം : കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം എടക്കര മൂത്തേടം ഗീവര്‍ഗീസ് തോമസിന്റെ പരിശോധന ഫലം നെഗറ്റീവ്. വൈറസ് ബാധയില്ലെന്നാണ്കോഴിക്കോട് ലാബില്‍ നിന്നുളള പരിശോധന ഫലം. 

മുംബൈയില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തിരുന്നു ഇയാള്‍ അപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് 20 ദിവസം മുന്‍പാണ് ചികിത്സക്കായി നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  പോസ്റ്റുമോര്‍ട്ടത്തിന് ശേഷം  പാലാങ്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളി സെമിത്തേരിയിലാണ് സംസ്‌ക്കാരം.