04 May 2024 Saturday

24കാരിയായ മകളെ കുത്തിക്കൊന്ന 44കാരനെ തൊട്ടു പിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

ckmnews

24കാരിയായ മകളെ കുത്തിക്കൊന്ന 44കാരനെ തൊട്ടു പിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു


ബെംഗളൂരു∙ഇരട്ടക്കൊലപാതകത്തിന്‍റെ ഞെട്ടൽ മാറാതെ ബെംഗളൂരു നഗരം. ഇരുപത്തിനാലുകാരിയായ മകളെ കുത്തിക്കൊന്നയാളെ അമ്മ തല്‍ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ സംഭവമാണ് ഐടി നഗരത്തെ നടുക്കിയത്. വെള്ളിയാഴ്ച ജയനഗറിലാണ് ദാരുണ സംഭവമുണ്ടായത്. ജെപി നഗറിലെ ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44) എന്നിവരാണ് മരിച്ചത്. അനുഷയുടെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്.