09 May 2024 Thursday

കര്‍ണാടകയില്‍ പൊലീസ് പരിശോധന; 106 കിലോ സ്വര്‍ണ്ണാഭരണവും 5.6 കോടിയും പിടികൂടി

ckmnews



ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെട്ടാത്ത സ്വര്‍ണ്ണവും പണവും പിടികൂടി. 5.6 കോടിയും 106 കിലോ ആഭരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനുപുമെ 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവയും പിടിച്ചെടുത്തു. കര്‍ണാടകയിലെ ബെല്ലാരി നഗരത്തിലാണ് പരിശോധന നടത്തിയത്.

5.6 കോടി രൂപയോളം രൂപയാണ് കണ്ടെടുത്തത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. മൊത്തം പിടിച്ചെടുത്തിയിരിക്കുന്ന തുക ഏകദേശം 7.60 കോടി രൂപയാണ്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ നരേഷിന്റെ വീട്ടില്‍ നിന്നാണ് വന്‍തോതില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രതിക്ക് ഹവാല ബന്ധത്തിന് സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു