09 May 2024 Thursday

ജയം പ്രധാനം: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും

ckmnews

ജയം പ്രധാനം: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും


ഗുവാഹത്തി ∙ കഴിഞ്ഞ ശനിയാഴ്ച ജംഷഡ്പുരിൽ, ബുധനാഴ്ച കൊച്ചിയിൽ, ഈ ശനിയാഴ്ച ഗുവാഹത്തിയിൽ... ബംഗാൾ ഉൾക്കടൽ തീരം വഴി ഓട്ടപ്പാച്ചിലിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരാഴ്ചയ്ക്കുള്ളിൽ സഞ്ചരിച്ചത് അയ്യായിരത്തോളം കിലോമീറ്റർ! കൂട്ടിനു പരുക്കും സസ്പെൻഷനുകളും. പ്ലേ ഓഫ് യോഗ്യത നേടി എന്ന ഒറ്റ സമാധാനത്തിലാണ് ലീഗിന്റെ അവസാന ലാപ്പിലെ ബ്ലാസ്‌റ്റേഴ്സിന്റെ ഓട്ടം.

 ഇന്നു ഗുവാഹത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിനു മുന്നിൽ പ്രതിബന്ധങ്ങളേറെ. ‘‘ഞാൻ ഇപ്പോഴും ജംഷഡ്പുരിൽത്തന്നെ നിൽക്കുകയാണ്. എന്തു യാത്രയാണിത്’’ - കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകളിലുണ്ട് യാത്രയുടെ ഈ ഭീകരത. ഇന്നു രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് മത്സരം. സ്പോർട്സ് 18ലും ജിയോ സിനിമയിലും തത്സമയം