09 May 2024 Thursday

കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിപിഐ; മൂന്ന് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ckmnews

കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിപിഐ; മൂന്ന് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു


ദില്ലി: ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിപിഐ. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളില്‍ സിപിഐ സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിഹാറിലുമാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ രണ്ട് സീറ്റുകളിലും ഛത്തീസ്ഗഡിലും ബിഹാറിലും ഓരോ സീറ്റിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും മണ്ഡലങ്ങളിലാണ് സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ സിദ്ധിയിലും ശഡോലിലും സിപിഐ ഒറ്റക്ക് മത്സരിക്കും. സിദ്ധിയില്‍   കോണ്‍ഗ്രസ് സ്ഥാനാ‍ർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.