09 May 2024 Thursday

അരവിന്ദ് കെജ്രിവാളിനെതിരെ നടപടികള്‍ കടുപ്പിച്ച് ഇഡി 2 കേസുകളില്‍ വീണ്ടും സമന്‍സ്, കോടതിയെ സമീപിക്കാൻ എഎപി

ckmnews

അരവിന്ദ് കെജ്രിവാളിനെതിരെ നടപടികള്‍ കടുപ്പിച്ച് ഇഡി


2 കേസുകളില്‍ വീണ്ടും സമന്‍സ്, കോടതിയെ സമീപിക്കാൻ എഎപി


ദില്ലി:അരവിന്ദ് കെജ്രിവാളിനെതിരെ നടപടികൾ കടുപ്പിച്ച് ഇഡി. രണ്ട് കേസുകളിൽ ചോദ്യം ചെയ്യലിന് ​ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ദില്ലി ജലബോർഡ് അഴിമതി കേസിൽ നാളെയും, മദ്യ നയ കേസിൽ വ്യാഴാഴ്ചയും ഹാജരാകാനാണ് നോട്ടീസ്. മോദിക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന വാശിയാണെന്ന് ആംആദ്മി പാർട്ടി വിമർശിച്ചു. അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുക്കി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് രണ്ട് കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്. ദില്ലി ജല ബോർഡിൽ അനധികൃതമായി ഒരു കമ്പനിക്ക് കരാർ അനുവദിച്ച് ആംആദ്മി പാർട്ടി കോടികൾ തട്ടിയെന്ന് കാട്ടി നേരത്തെ സിബിഐ കേസെടുത്തിരുന്നു.