09 May 2024 Thursday

നടൻ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ckmnews



നടൻ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 81 കാരനായ താരത്തെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് വിവരം. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം അമിതാഭ് ഈ വർഷം ആദ്യം കൈത്തണ്ടയിലെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.


സമീപ വർഷങ്ങളിൽ, ബച്ചന് കോവിഡ് -19 പിടിപെട്ടിരുന്നു. കൂടാതെ 2023 കോമിക് കോണിനായി സാൻ ഡിയാഗോയിലേക്ക് പോകുന്നതിൽ തനിക്ക് ചില മെഡിക്കൽ നിയന്ത്രണങ്ങളുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. കൽക്കി എഡി 2989 യുടെ പോസ്റ്റർ ലോഞ്ചിനായി അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു