09 May 2024 Thursday

പഞ്ചാബിൽ ആം ആദ്മി നേതാവ് ഗുർപ്രീത് ചോള വെടിയേറ്റ് മരിച്ചു

ckmnews


പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവ് ഗുർപ്രീത് ചോളയാണ്‌ വെടിയേറ്റ് മരിച്ചത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തരൺ-തരൺ ജില്ലയിലാണ് സംഭവം.


റെയിൽവേ ക്രോസിങ്ങിന് സമീപത്തു വച്ച് ഗുർപ്രീത് ചോള സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.