09 May 2024 Thursday

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ കിടിലൻ മാറ്റം; ഇനി സീറ്റ് കിട്ടിയാൽ മാത്രം പണം മതിയെന്ന് ഐആർസിടിസി

ckmnews



ട്രെയിൻ യാത്ര ആസ്വാദ്യകരമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ കൈക്കൊള്ളുന്നു. ഇപ്പോഴിതാ റെയിൽവേ യാത്രക്കാർക്കും ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഒരു സന്തോഷ വാർത്ത. ഇപ്പോൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഓട്ടോ പേ എന്നാണ് ഈ ഫീച്ചറിൻ്റെ പേര്. 


റെയിൽവേ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ഐആർസിടിസി നൽകിയത്. ഇനി റെയിൽവേ യാത്രക്കാർ ടിക്കറ്റ് കൺഫേം ചെയ്ത ശേഷം മാത്രമേ പണം നൽകിയാൽ മതി. അതേ സമയം, ടിക്കറ്റ് റദ്ദാക്കിയാലും, നിങ്ങളുടെ പണം ഉടൻ തന്നെ തിരികെ നൽകും. ഐആർസിടിസി വെബ്‌സൈറ്റിലും ആപ്പിലും ഒരു സൗകര്യമുണ്ട്. നിങ്ങളുടെ സ്ഥിരീകരിച്ച ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാത്രമേ നിങ്ങളുടെ പണം നഷ്‍ടമാകുകയുള്ളൂ. ഈ പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഫീച്ചറിന് 'ഓട്ടോ പേ' എന്നാണ് പേര് നൽകിയിരിക്കുന്നത്.