09 May 2024 Thursday

വിജയാഘോഷത്തിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരം മരിച്ചു

ckmnews



മല്‍സരത്തിന് ശേഷം നടന്ന വിജയാഘോഷത്തിനിടയില്‍ ഹൃദയാഘാതമുണ്ടായി ക്രിക്കറ്റ് താരം മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ(34) ആണ് മരിച്ചത്. 

വ്യാഴാഴാച നടന്ന സൗത്ത് സോണ്‍ ഐഎ ആന്‍ഡ് എഡി ടൂര്‍ണമെന്റില്‍ കര്‍ണാടക–തമിഴ്നാട് മല്‍സരത്തിന് ഇടയിലാണ് സംഭവം. മല്‍സരശേഷം നടന്ന വിജയാഘോഷങ്ങള്‍ക്കിടയില്‍ ഹൊയ്സാല ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഗ്രൗണ്ടില്‍ വെച്ച് തന്നെ താരത്തിന് സിപിആര്‍ നല്‍കി. 

 ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തമിഴ്നാടിനെതിരെ ആ മല്‍സരത്തില്‍ 13 റണ്‍സും ഒരു വിക്കറ്റും ഹൊയ്സാല വീഴ്ത്തിയിരുന്നു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ശിവമോഗ ലയേണ്‍സിന് വേണ്ടിയും ഹൊയ്സാല കളിച്ചിട്ടുണ്ട്. കര്‍ണാടകയുടെ അണ്ടര്‍ 25 വിഭാഗത്തില്‍ ഹൊയ്സാല കളിച്ചിട്ടുണ്ട്.