09 May 2024 Thursday

വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; പോരാട്ടത്തില്‍ മലയാളികൾ നേര്‍ക്കുനേര്‍

ckmnews

വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; പോരാട്ടത്തില്‍ മലയാളികൾ നേര്‍ക്കുനേര്‍


ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. നിലവിലത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണര്‍ അപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സിനെയും നയിക്കുന്നത്. കഴിഞ്ഞ സീസണിലെ താരമായ ഇംഗ്ലണ്ടിന്റെ നാറ്റ് സീവർ ബ്രന്റ് ഇത്തവണയും മികച്ച പ്രകടനത്തിനാണ് തയ്യാറെടുക്കുന്നത്. എങ്കിലും വയനാട് സ്വദേശിയും ബാറ്റിംഗ് ഓൾ റൗണ്ടറുമായ സജന സജീവന്റെ സാന്നിധ്യമാണ് മലയാളക്കര ഉറ്റുനോക്കുന്നത്മെഗ് ലാന്നിങ് ക്യാപ്റ്റനാകുന്ന ഡൽഹി നിരയിലും മലയാളി സാന്നിധ്യമുണ്ട്. ഇന്ത്യൻ ടീം അം​ഗം കൂടിയായ മിന്നു മണിയാണ് ഡൽഹി നിരയിലെ മലയാളി സാന്നിധ്യം. ഷഫാലി വർമ്മ, ജമീമ റോഡ്രി​ഗ്സ് തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഡൽഹിക്കൊപ്പമാണ്.