09 May 2024 Thursday

കര്‍ഷക സമരത്തിനിടെ പൊലീസുമായി സംഘർഷം; 24 വയസ്സുള്ള കർഷകൻ മരിച്ചു, കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണം

ckmnews

കര്‍ഷക സമരത്തിനിടെ പൊലീസുമായി സംഘർഷം; 24 വയസ്സുള്ള കർഷകൻ മരിച്ചു, കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണം


കേന്ദ്ര സർക്കാരിനെതിരായ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. കർഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ഒരു കർഷകൻ മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണിച്ച് കർഷകർ രം​ഗത്തെത്തി. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലാണ് വൻ സംഘർഷം നടക്കുന്നത്. ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ്‌ നേതാവ് നവ്ജോത് സിങ് സിദ്ധുവടക്കമുള്ള നേതാക്കൾ രം​ഗത്തെത്തി.


വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്.